റിവോള്‍വിംഗ് ഫണ്ട് വിതരണം ചെയ്തു.

Wayanad News

Kudumbasree

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ സി.ഡി.എസ്.മുഖേന മുഖേന സംരംഭങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും നല്‍കുന്ന റിവോള്‍വിംഗ് ഫണ്ട് , സബ്‌സിഡികള്‍ വിതരണം ചെയ്തു.

എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ മുന്‍സിപ്പല്‍ സി.ഡി.എസിലെ 5 എ.ഡി.എസുകള്‍ക്ക് 50,000 രൂപ വീതം 2,50,000 രൂപ വിതരണം ചെയ്തു. നേരത്തേ 20 എ.ഡി.എസുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കിയിരുന്നു.
ചെറുകിട സംരഭങ്ങള്‍ക്കായി നല്‍കുന്ന സബ്‌സിഡി തവിഞ്ഞാല്‍, മാനന്തവാടി, പൂതാടി സി.ഡി.എസുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്ക് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ട് അമ്പലവയല്‍, പടിഞ്ഞാറത്തറ, മൂപ്പൈനാട്, വെള്ളമുണ്ട വിതരണം ചെയ്തു.
റിവോള്‍വിംഗ് ഫണ്ട് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അധ്യക്ഷത വഹിച്ചു.

ഗള്‍ഫ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി

ഗള്‍ഫ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി

കല്‍പ്പറ്റ: ഗള്‍ഫ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായ പരാതിയിന്‍മേല്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ചേരിമുക്ക് വട്ടക്കാവുങ്ങല്‍ പുന്നമൂട്ടില്‍ ഷബീറി(28) നെതിരേ പോലീസ് കേസെടുത്തു. More

ചൈല്‍ഡ് ലൈന്‍ കഴിഞ്ഞവര്‍ഷം കൈകാര്യം ചെയ്തത് 1002 കേസുകള്‍

ചൈല്‍ഡ് ലൈന്‍ കഴിഞ്ഞവര്‍ഷം കൈകാര്യം ചെയ്തത് 1002 കേസുകള്‍

കല്‍പ്പറ്റ: കുട്ടികളുടെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 2014 – 15 വര്‍ഷം ലഭ്യമായത് 1002 കേസുകള്‍. കുട്ടികള്‍ക്ക് എതിരെയുള്ള പീഡനം, ചൂഷണം, കുടുംബപ്രശ്‌നങ്ങള്‍, ഗുരുതര രോഗങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍, മാനസിക പീഡനം തുടിങ്ങിയ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ചൈല്‍ഡ് ലൈന്‍ കൈകാര്യം ചെയ്തത്. More

മലബാറില്‍ 340 ഇനം പക്ഷികള്‍ വംശനാശത്തിലേക്ക്

മലബാറില്‍ 340 ഇനം പക്ഷികള്‍ വംശനാശത്തിലേക്ക്

കല്‍പ്പറ്റ: മലബാറിന്റെ ജൈവവൈവിധ്യത്തിന് മുതല്‍ക്കൂട്ടായ 340 ഇനം പക്ഷി വര്‍ഗ്ഗങ്ങള്‍ നാശത്തിലേക്ക് നീങ്ങുന്നു. ഇതില്‍ പതിനാലിനം അപൂര്‍വ്വയിനത്തില്‍പ്പെട്ടവയാണ്. വനം-വന്യജീവി വകുപ്പ് നടത്തിയ പക്ഷി സര്‍വേയിലാണ് ഈ കണ്ടെത്തല്‍. More

സൂക്ഷിക്കുക…….. കല്‍പ്പറ്റ ബസ്സ്റ്റാന്റും പരിസരവും സി.സി ടി.വി നീരിക്ഷണത്തിലാണ്

സൂക്ഷിക്കുക……..  കല്‍പ്പറ്റ ബസ്സ്റ്റാന്റും പരിസരവും സി.സി ടി.വി നീരിക്ഷണത്തിലാണ്

കല്‍പ്പറ്റ: ഇനി മുതല്‍ ബസ്സ്റ്റാന്റും പരിസരവും സി.സി ടിവിയുടെ നീരിക്ഷണത്തില്‍. ഇതിന് പുറമെ യാത്രക്കാര്‍ക്ക് വിനോദത്തിനായി ടി.വി ദ്യശ്യങ്ങള്‍, ശുദ്ധീകരിച്ച കുടിവെളളം, മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക ക്യാബിന്‍, മാലിന്യ നിക്ഷേപത്തിന് പ്രത്യേക സജ്ജീകരണം യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണ് പുതിയ ബസ്സ്റ്റാന്റ് നവീകരിച്ചത്. More

കാട്ടാന നടുറോഡില്‍ നിലയുറപ്പിച്ചു; ബസ് യാത്രക്കാര്‍ ഭീതിയിലായി

കാട്ടാന നടുറോഡില്‍ നിലയുറപ്പിച്ചു; ബസ് യാത്രക്കാര്‍ ഭീതിയിലായി

ഗൂഡല്ലൂര്‍: കാട്ടാന നടുറോഡില്‍ നിലയുറപ്പിച്ചത് ബസ് യാത്രക്കാരെ ഭീതിയിലാക്കി. മഞ്ചൂര്‍-കോയമ്പത്തൂര്‍ റോഡിലാണ് കാട്ടാന നടുറോഡിലിറങ്ങിയത്. ഇത്കാരണം ഒരു മണിക്കൂര്‍ വാഹന ഗതാഗതം മുടങ്ങി. More

ഉദയ ഫുട്‌ബോള്‍: സ്വാഗതസംഘം രൂപീകരിച്ചു

ഉദയ ഫുട്‌ബോള്‍: സ്വാഗതസംഘം രൂപീകരിച്ചു

മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 12-ാമത് ഉദയ ഫുട്‌ബോളിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രുപീകരിച്ചു. വിജയികള്‍ക്ക് മുന്‍ എം.എല്‍.എ പി.പി.വി മൂസ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 15001 രൂപയും, റണ്ണേഴ്‌സപ്പിന് നെല്ലിക്കല്‍ പി. കൃഷ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എവര്‍റോളങ് ട്രോഫിയും 10001 രൂപയും നല്‍കും. More

തരിയോട് കരിങ്കണ്ണിയില്‍ വീണ്ടും കാട്ടാനശല്യം. നാലു വീടുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നു

തരിയോട് കരിങ്കണ്ണിയില്‍ വീണ്ടും കാട്ടാനശല്യം. നാലു വീടുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നു

കാവുംമന്ദം: തരിയോട് കരിങ്കണ്ണിയില്‍ വീണ്ടും കാട്ടാനശല്യം. നാലു വീടുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോളനിയിലെ മുഴുവന്‍ കുടുംബങ്ങളെയും വനത്തിന് പുറത്തെത്തിച്ചു. More

നഞ്ച് കലക്കി മീന്‍ പിടുത്തം വ്യാപകം; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി

നഞ്ച് കലക്കി മീന്‍ പിടുത്തം വ്യാപകം; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി

പനമരം: പനമരം പുഴയില്‍ നഞ്ച് കലക്കി മീന്‍ പിടിക്കുന്നത് വ്യാപകമായിട്ടും നിയന്ത്രിക്കാന്‍ നടപടിയില്ല. കര്‍ണാടകത്തില്‍ നിന്നും എത്തിയ സംഘം ടെന്റ് കെട്ടിയാണ് പുഴയോരത്ത് താമസിക്കുന്നത്. More

ബാങ്ക് ലാഭ വിഹിതം വിതരണം തുടങ്ങി

ബാങ്ക് ലാഭ വിഹിതം വിതരണം തുടങ്ങി

സുല്‍ത്താന്‍ബത്തേരി: അര്‍ബന്‍ ബാങ്കിലെ മെമ്പര്‍മാര്‍ക്കുള്ള 2013-14 വര്‍ഷത്തെ ലാഭവിഹിതം 10 ശതമാനം വീതം വിതരണം ആരംഭിച്ചു. ബാങ്കിന്റെ ഹെഡ് ഓഫിസ്, സുല്‍ത്താന്‍ ബത്തേരി മെയിന്‍ ആന്റ് ഈവനിങ് ശാഖ, പുല്‍പ്പള്ളി, അമ്പലവയല്‍, മീനങ്ങാടി, ചീരാല്‍, ചുള്ളിയോട്, കേണിച്ചിറ എന്നീ ശാഖകളില്‍ നിന്നും മെമ്പര്‍മാര്‍ക്ക് ഡിവിഡന്റ് കൈപ്പറ്റാവുന്നതാണ്. More

ആനപ്പാറ വീട്ടിക്കാട്, പക്കാളിപള്ളം പ്രദേശങ്ങളിലെ ഭൂനികുതി സ്വീകരിക്കാന്‍ തീരുമാനം

ആനപ്പാറ വീട്ടിക്കാട്, പക്കാളിപള്ളം പ്രദേശങ്ങളിലെ ഭൂനികുതി സ്വീകരിക്കാന്‍ തീരുമാനം

കല്‍പ്പറ്റ: ആനപ്പാറ വീട്ടിക്കാട്, പക്കാളിപള്ളം എന്നീ പ്രദേശങ്ങളിലെ കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കണമെന്നുള്ള ആവശ്യത്തിന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നടത്തിയ അദാലത്തില്‍ തീരുമാനമായി. More